EDAYAN NEWS

സീറോ മലബാര്‍ സഭയ്ക്ക് റോമില്‍ പുതിയ മിഷന്‍ സെന്റര്‍
റോം: സീറോ മലബാര്‍ സഭയുടെ റോമിലെ മൂന്നാമത് മിഷന്‍ സെന്ററിന്റെ ഉദ്ഘാടനം ഡിവൈനോ അമോറില്‍ സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ ചെയര്‍മാനും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനുമായ മാര്‍ മാത്യു അറയ്ക്കല്‍ നിര്‍വഹിച്ചു. ആഗോളസഭയുടെ ഭാഗമായി സീറോ മലബാര്‍ സഭയുടെ പൈതൃകവും വിശ്വാസപാരമ്പര്യവും അഭംഗുരം കാത്തുസൂക്ഷിച്ചു മുന്നേറുന്ന വിശ്വാസിസമൂഹം സഭയ്ക്ക് അഭിമാനവും സഭാത്മകജീവിതത്തിന് ചൈതന്യവും പകരുന്നവരാണെന്ന് ഉദ്ഘാടന സന്ദേശത്തില്‍ മാര്‍ അറയ്ക്കല്‍ സൂചിപ്പിച്ചു.

റോമിലെ സീറോ മലബാര്‍ സഭാ പ്രൊക്കുറേറ്റര്‍ റവ. ഡോ. സ്റീഫന്‍ ചിറപ്പണത്ത് അധ്യക്ഷത വഹിച്ചു. സെന്ററിലെത്തിയ മാര്‍ അറയ്ക്കലിന് വിശ്വാസിസമൂഹം ഊഷ്മളമായ വരവേല്പു നല്‍കി.

മോണ്‍. ഭരണിക്കുളങ്ങരയുടെ മെത്രാഭിഷേകം 26-ന്
ന്യൂഡല്‍ഹി: ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു- കാഷ്മീര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പുതുതായി രൂപീകരിച്ച ഫരീദാബാദ് രൂപതയുടെ പ്രഥമ ആര്‍ച്ച്ബിഷപ് മോണ്‍. കുര്യാക്കോസ് ഭരണിക്കുളങ്ങരയുടെ മെത്രാഭിഷേകവും സ്ഥാനാരോഹണവും 26, 27 തീയതികളില്‍ നടക്കും. ചടങ്ങുകള്‍ക്കുള്ള അന്തിമഘട്ട ഒരുക്കങ്ങള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്.

26-നു ഡല്‍ഹി വികാസ് സദനു സമീപം ത്യാഗരാജ് സ്റേഡിയത്തില്‍നടക്കുന്ന മെത്രാഭിഷേക ശുശ്രൂഷകള്‍ക്കു സീറോ മലബാര്‍ സഭാ തലവന്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യ കാര്‍മികത്വം വഹിക്കും. ഡല്‍ഹി ആര്‍ച്ച്ബിഷപ് ഡോ. വിന്‍സന്റ് എം. കൊണ്‍സാവോ, എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് ചക്യത്ത് എന്നിവര്‍ സഹകാര്‍മികരാകും

ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോറെ പെനാക്കിയോ, സീറോ മലബാര്‍, ലത്തീന്‍, സീറോ മലങ്കര റീത്തുകളില്‍ നിന്നുള്ള മെത്രാപ്പോലീത്തമാര്‍, മെത്രാന്മാര്‍, വൈദികര്‍, സന്യാസി- സന്യാസിനികള്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന നൂറുകണക്കിനു വിശ്വാസികള്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുക്കും. തുടര്‍ന്നു നടക്കുന്ന അനുമോദന സമ്മേളനത്തില്‍ കര്‍ദിനാള്‍മാര്‍, കേന്ദ്ര- സംസ്ഥാന മന്ത്രിമാര്‍, രാഷ്ട്രീയ, സാംസ്കാരിക, മത നേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

27-ന് വൈകുന്നേരം ആറിന് ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര രൂപത ആസ്ഥാനമായ ഫരീദാബാദ് ക്രിസ്തുരാജ കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ്് ആലഞ്ചേരി ഉള്‍പ്പെടെ സീറോ മലബാര്‍ സഭയിലെ ബിഷപ്പുമാര്‍ ദിവ്യബലിയില്‍ പങ്കെടുക്കും. ആഘോഷമായ ദിവ്യബലിയോടനുബന്ധിച്ച് രൂപതാ തലവനായുള്ള സ്ഥാനാരോഹണവും നടക്കും. കേരളത്തിനു പുറത്ത് സ്ഥാപിക്കപ്പെടുന്ന 16-ാമത്തെ സീറോ മലബാര്‍ സഭയുടെ രൂപതയാണ് ഫരീദാബാദ്.

പഴയനിയമം ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുന്നു
തിരുവനന്തപുരം: മഹാഭാരതവും രാമായണവും പോലെ തന്റെ ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണു പഴയനിയമമെന്നു പ്രഫ. ഒ.എന്‍.വി. കുറുപ്പ്.

വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ അനുസ്മരണ പ്രഭാഷണം നടത്തുമ്പോഴാണ് ഒ.എന്‍.വി. ബൈബിളിനോടുള്ള തന്റെ ഹൃദയൈക്യം വെളിപ്പെടുത്തിയത്. മനുഷ്യന്റെ രൂപാന്തരത്തിന്റെ മാതൃകകള്‍ കടന്നുവരുന്നതുകൊണ്ടാണ് പഴയനിയമം ഇത്രയേറെ പ്രിയപ്പെട്ടതാകുന്നത്. ഒരു ഗ്രാമ ബാലനില്‍നിന്നുമുള്ള ദാവീദിന്റെ ജീവിതയാത്ര വിശദീകരിച്ചുകൊണ്ട് ഒ.എന്‍.വി. പറഞ്ഞു. പ്രലോഭനങ്ങളുടെ വഴിത്താരകള്‍ താണ്ടി സങ്കീര്‍ത്തന ഗായകനായി മാറുന്ന ദാവീദ് മനുഷ്യ പ്രകൃതിയുടെ മാതൃകയാണ് ഒ.എന്‍.വി. പറഞ്ഞു. പഴയനിയമം നിരവധി തവണ വായിച്ചിട്ടുണ്ട്. പുതിയ നിയമവും പ്രിയതരമെന്നും ഒ.എന്‍.വി. പറഞ്ഞു.

ഭാരതീയ ദര്‍ശനം ചാവറയച്ചന്റെ ആത്മീയ ചൈതന്യത്തിനു നിദാനം: ഒഎന്‍വി
തിരുവനന്തപുരം: മനുഷ്യന്റെ നിസാരതയില്‍നിന്നു പ്രപഞ്ചത്തിന്റെ അപാരതയിലേക്കുള്ള അനന്ത ദര്‍ശനമാണ് ഭാരതീയ ദര്‍ശനം എന്നും മഹത്തായ ഈ ദര്‍ശനം ചാവറയച്ചന്റെ ആത്മീയ ചൈതന്യത്തിനു നിദാനമായിരുന്നുവെന്നും പ്രഫ.ഒ.എന്‍.വി.കുറുപ്പ്.

വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ അനുസ്മരണ പ്രഭാഷണം സെനറ്റ് ഹാളില്‍ നടത്തുകയായിരുന്നു അദ്ദേഹം. ചാവറയച്ചന്‍ രചിച്ച അനസ്താസ്യായുടെ രക്തസാക്ഷിത്വം എന്ന ഖണ്ഡകാവ്യത്തിന്റെ രചനയുടെ ഒന്നര നൂറ്റാണ്ട് ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെന്റ് ജോസഫ്സ് പ്രവിശ്യ സംഘടിപ്പിച്ചതായിരുന്നു അനുസ്മരണ ചടങ്ങ്്.

ഭാരതത്തിന്റെ മണ്ണില്‍നിന്നു ലഭിച്ച ഊര്‍ജം ചാവറയച്ചനെ മുന്നോട്ടു നയിച്ചുവെന്നും ഒ.എന്‍.വി.കുറുപ്പ് വ്യക്തമാക്കി. മതങ്ങളുടെ മഹനീയമായ സംസ്കാരസത്ത പരസ്പരം കൈമാറിയും ഉള്‍ക്കൊണ്ടും മനുഷ്യരെ നന്മയും സഹിഷ്ണുതയും ഉള്ളവരായി വളര്‍ത്തുക എന്ന മഹത്തായ സന്ദേശമാണ് ചാവറയച്ചനില്‍നിന്നു തനിക്കു ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ക്രൈസ്തവ മതത്തിന്റെ സംസ്കാരത്തിന്റേതായ ഒരു മഞ്ചാടിക്കുരുവോ, മാണിക്യമോ ആണു ചാവറയച്ചന്‍ മനുഷ്യനന്മയ്ക്കുവേണ്ടി സമ്മാനിച്ചത്. എല്ലാ മതങ്ങള്‍ക്കും സംസ്ക്കാരത്തിന്റേതായ ഒരു വിശിഷ്ടതലമുണ്ട്.

ആധ്യാത്മികതയില്‍ അധിഷ്ഠിതമായ ആധുനികതയുടെ പ്രകാശ രശ്മികള്‍ കൊണ്ടു പ്രാകൃതമായിരുന്ന ഒരു സാമൂഹിക വ്യവസ്ഥിതിയെ ചാവറയച്ചന്‍ തകര്‍ത്തുവെന്നും ഒ.എന്‍.വി അഭിപ്രായപ്പെട്ടു. ആത്മീയമായ സുഗന്ധം കേരളത്തില്‍ വ്യാപിപ്പിച്ച സെന്റ് തോമസിന്റെ മഹത്തായ ആത്മീയ ഏകീഭാവത്തിന്റെ പ്രതീകമാണു ചാവറയച്ചന്‍. ചാതുര്‍വര്‍ണ്യത്തിന്റെ ക്രൂരതകള്‍ നിലനിന്നിരുന്ന, ഭാരതത്തിന്റെ വേദേതിഹാസങ്ങള്‍ വരേണ്യവര്‍ഗം കൈവശപ്പെടുത്തിയിരുന്ന ഒരു കാലഘട്ടത്തില്‍ പാവപ്പെട്ടവരെ സംസ്കൃതം പഠിപ്പിക്കുവാന്‍ സ്കൂള്‍ തുടങ്ങിയ ചാവറയച്ചന്‍ യുഗപുരുഷനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാനവികതയായിരുന്നു ചാവറയച്ചന്റെ ശക്തിയെന്നും മനുഷ്യകുലത്തിനു വേണ്ടി സദാ പ്രാര്‍ഥനാ നിര്‍ഭരമായിരുന്ന ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റെതെന്നും ആമുഖ പ്രസംഗത്തില്‍ പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍ അഭിപ്രായപ്പെട്ടു.

സാമ്പത്തിക സമത്വം , സ്ത്രീ ശാക്തീകരണം തുടങ്ങിയ ഉന്നത മൂല്യങ്ങള്‍ക്കു വേണ്ടിയും ചാവറയച്ചന്‍ നിലകൊണ്ടിരുന്നു. ചടങ്ങില്‍ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ജീവചരിത്രം പ്രശസ്ത നടന്‍ മധു പ്രകാശനം ചെയ്തു.

ചാവറ സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് സെക്രട്ടറി ഫാ.തോമസ് പന്തപ്ളാക്കല്‍, ജീവചരിത്ര സ്മരണികയുടെ ആദ്യകോപ്പി ഏറ്റുവാങ്ങി. സിഎംഐ സെന്റ് ജോസഫ്സ് പ്രൊവിന്‍ഷ്യല്‍ ഫാ. ജയിംസ് തയ്യില്‍ നിലവിളക്കുകൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. തിരുവല്ലം ക്രൈസ്റ് നഗര്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.മാത്യു അറേക്കളം സ്വാഗതവും കവടിയാര്‍ ക്രൈസറ്റ് നഗര്‍ ഇന്റര്‍ നാഷണല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ജോസി കൊല്ലമാലില്‍ നന്ദിയും പറഞ്ഞു.

നെയ്യാറ്റിന്‍കരയില്‍ 15 സ്ഥാനാര്‍ഥികള്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ 15 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്ത്. നാമനിര്‍ദേശക പത്രിക പിന്‍വലിക്കേണ്ട അവസാന ദിവസമായ ഇന്നലെ കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ സ്ഥാനാര്‍ഥികള്‍ക്കുള്ള ചിഹ്നം അനുവദിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍. ശെല്‍വരാജിന്റെ അപരന്മാര്‍ക്കു ഷട്ടിലും ഫ്രോക്കുമാണു ചിഹ്നം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എഫ്. ലോറന്‍സിന്റെ അപരന്മാര്‍ക്കു ഗ്യാസ് സിലിണ്ടറും ബാറ്റ്സ്മാനുമാണ് അനുവദിച്ചത്. ഇരുവര്‍ക്കും രണ്ട് അപരന്മാര്‍ വീതമാണുള്ളത്.

അംഗീകൃത ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികളുടേയും സ്ഥാനാര്‍ഥികള്‍ക്കാണു സ്ഥാനാര്‍ഥി പട്ടികയില്‍ ആദ്യം സ്ഥാനം നല്കിയത്. ഒന്നാമത് ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാലാണ് -ചിഹ്നം താമര. രണ്ടാമത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എഫ്. ലോറന്‍സ്- ചിഹ്നം ചുറ്റിക അരിവാള്‍ നക്ഷത്രം. മൂന്നാമത് യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍.ശെല്‍വരാജ്- ചിഹ്നം കൈപ്പത്തി.

തുടര്‍ന്നു രജിസ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളാണ്. നാലാമത് റിപ്പബ്ളിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ടി.ആര്‍. തങ്കരാജാണ്. ചിഹ്നം ടെലിവിഷന്‍. അഞ്ചാമതു സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ)യുടെ സ്ഥാനാര്‍ഥി ഇ.വി. ഫിലിപ്പാണ്. ചിഹ്നം മെഴുകുതി രി.

ബാക്കി പത്തു സ്വതന്ത്ര സ്ഥാനാര്‍ഥികളില്‍ ഒരു വനിത മാത്രം. സ്ഥാനാര്‍ഥി പട്ടികയില്‍ 14-ാമത് ഇടംപിടിച്ച യുഡിഎഫ് സ്ഥാനാര്‍ഥിയുടെ അപരന്‍ ശെല്‍വരാജിനു ഷട്ടിലാണു ചിഹ്നം. 15-ാമത് ഇടംപിടിച്ച ടി. ശെല്‍വരാജിന്റെ ചിഹ്നം ഫ്രോക്ക്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ അപരനായ ജെ. ലോറന്‍സ് പത്താമതാണ് ഇടം നേടിയത്. ചിഹ്നം ഗ്യാസ് സിലിണ്ടര്‍. മറ്റൊരു അപരനായ ടി. ലോറന്‍സ് പതിനൊന്നാമതാണ്. ചിഹ്നം ബാറ്റ്സ്മാന്‍.

മറ്റു സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ പേരും ബ്രാക്കറ്റില്‍ ചിഹ്നവും: ജയിന്‍ വിത്സന്‍ (പട്ടം), കെ.ജി. മോഹന്‍ (മേശവിളക്ക്), ജെ.ആര്‍. ലിവിംഗ്സ്റണ്‍ റോസ് (ബാറ്ററി ടോര്‍ച്ച്), ലൈലാ സുന്ദരേശന്‍ (കാമറ), സത്യശീലന്‍ (മേശ), അഡ്വ. സുനില്‍ എം. കോരാണി (സ്ളേറ്റ്). ഇന്നലെ കുടപ്പനക്കുന്ന് കളക്ടറേറ്റിലാണു സ്ഥാനാര്‍ഥികള്‍ക്കു ചിഹ്നം അനുവദിക്കുന്ന യോഗം നടന്നത്.

സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക നല്കിയ ക്രമം അനുസരിച്ചു ചിഹ്നം തെരഞ്ഞെടുക്കുന്നതിനു മുന്‍ഗണന ലഭിച്ചു. മലയാള അക്ഷരമാലാക്രമത്തിലാണു പേരുകള്‍ ക്രമീകരിച്ചത്.

മലയാളി നഴ്സുമാരുടെ സമരം ശക്തമാകുന്നു
ന്യൂഡല്‍ഹി: ശമ്പള വര്‍ധനവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഫരീദാബാദിലും ഗ്രേറ്റര്‍ നോയിഡയിലും നടക്കുന്ന സമരം മലയാളി നഴ്സുമാര്‍ ശക്തമാക്കുന്നു. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ചര്‍ച്ച നടത്തിയിട്ടും ശമ്പള വര്‍ധനവ് നടപ്പിലാക്കാനാകില്ലെന്ന കടുത്ത നിലപാടുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തിയതോടെയാണ് നഴ്സുമാര്‍ സമരം കൂടുതല്‍ ശക്തമാക്കുന്നത്. സമരം അവസാനിപ്പിക്കുന്നതിനായി വിവിധ തലങ്ങളില്‍ നടത്താനിരുന്ന ചര്‍ച്ചകളില്‍ നിന്ന് ആശുപത്രി അധികൃതര്‍ വിട്ടുനിന്നതോടെ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നഴ്സുമാര്‍ പാര്‍ലമെന്റിലേക്കു മാര്‍ച്ച് നടത്തുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. ഫരീദാബാദിലെ ഏഷ്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും ക്യുആര്‍ജി ആശുപത്രിയിലും ഗ്രേറ്റര്‍ നോയിഡയിലെ ശാരദാ ആശുപത്രിയിലുമാണ് പത്ത് ദിവസത്തിലേറെയായി സമരം നടത്തുന്നത്. ശമ്പള വര്‍ധനയുള്‍പ്പെടെ 30 ഇന ആവശ്യങ്ങളുന്നയിച്ചാണു സമരം. നഴ്സുമാര്‍ ഉയര്‍ത്തിയിട്ടുള്ള ആവശ്യങ്ങള്‍ ഒന്നു പോലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് മാനേജ്മെന്റ് പ്രതിനിധികള്‍. ലേബര്‍ കമ്മീഷണര്‍ ആശുപത്രി മാനേജ്മെന്റുകളുമായും നഴ്സുമാരുടെ പ്രതിനിധികളുമായും ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമുണ്ടായിട്ടില്ല. ഇതിനിടെ, പ്രതികാര നടപടികളുമായാണ് ആശുപത്രി അധികൃതര്‍ മുന്നോട്ടുപോകുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കാത്ത അധികൃതര്‍ നഴ്സുമാരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും പോലീസിനെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തിയെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ, പ്രശ്നത്തില്‍ ഇടപെട്ട കേരളത്തിലെ എംപിമാര്‍ ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പ്രതികാര നടപടികള്‍ കുറച്ചിട്ടുണ്െടന്നു നഴ്സുമാര്‍ വ്യക്തമാക്കി. ഹോസ്റ്റലില്‍ നിന്നു മാറ്റുമെന്ന ഭീഷണിപ്പെടുത്തല്‍ അവസാനിപ്പിച്ചു. എന്നാല്‍, കടുത്ത താപനിലയും പൊടിക്കാറ്റും മൂലം അവശതയിലായ നഴ്സുമാര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയാറാകുന്നില്ലെന്നും അവര്‍ പറഞ്ഞു. പി. കരുണാകരന്‍, എം.പി. അച്യുതന്‍, കെ.പി. ധനപാലന്‍, എ. സമ്പത്ത്, ആന്റോ ആന്റണി, ജോസ്. കെ. മാണി തുടങ്ങിയ എംപിമാരാണ് സമരം നടക്കുന്ന ആശുപത്രികളില്‍ വെള്ളിയാഴ്ച സന്ദര്‍ശനം നടത്തി ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തിയത്. എംപിമാര്‍ നടത്തിയ ചര്‍ച്ചയിലും അനുകൂലമായ സമീപനം സ്വീകരിക്കാതിരുന്ന അധികൃതര്‍ ശമ്പള വര്‍ധനവ് ഒഴികെയുള്ള ആവശ്യങ്ങളെ കുറിച്ചു ആലോചിക്കാമെന്നാണ് ഇപ്പോള്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്. അതേസമയം, നാളെയും ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തുമെന്ന് എംപിമാര്‍ അറിയിച്ചു.

മാര്‍ക്ക് സുക്കര്‍ബര്‍ഗ് വിവാഹിതനായി
ലോസ്ആഞ്ചല്‍സ്: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗിന്റെ ചരിത്രം തന്നെ മാറ്റി മറിച്ച മാര്‍ക്ക് സുക്കര്‍ബര്‍ഗ് വിവാഹിതനായി. ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന ഇരുപത്തിയേഴുകാരി പ്രിസില ചാനാണ് സുക്കര്‍ബര്‍ഗിന്റെ ജീവിത പങ്കാളി. കാലിഫോര്‍ണിയയിലെ വസതിയില്‍വച്ചായിരുന്നു വിവാഹം. ചടങ്ങില്‍ ക്ഷണിക്കപ്പെട്ട നൂറിലധികം അതിഥികള്‍ പങ്കെടുത്തു. 2012 മേയ് മാസം സുക്കര്‍ബര്‍ഗിനെ സംബന്ധിച്ച് സ്വീറ്റ് മേയ് ആണ്. ലോകത്തിലുള്ള ഏവരുടെയും പ്രിയപ്പെട്ട ഫേസ്ബുക്കിന്റെ സി.ഇ. ഒ. സുക്കര്‍ബര്‍ഗ് എന്ന മാര്‍ക്ക് ഏലിയറ്റ് സുക്കര്‍ബര്‍ഗിന്റെ 28-ാം ജന്മദിനവും ഫേസ്ബുക്കിന്റെ ഓഹരി വിപണിയില്‍ ഇറക്കിയതുമെല്ലാം ഈ മേയില്‍ തന്നെ. ഇതേ മേയില്‍ തന്നെ തന്റെ പ്രണയിനിയെ ജീവിതപങ്കാളിയാക്കാനും സുക്കര്‍ബര്‍ഗിനു കഴിഞ്ഞു. ചാനിനും ഇതു തിരക്കേറിയ ദിവസങ്ങളായിരുന്നു. കല്യാണ തിരക്കിനു പുറമെ മെഡിക്കല്‍ സ്കൂളില്‍ നിന്നു ബിരുദം ഏറ്റുവാങ്ങുന്നതിന്റെ ഉത്സാഹത്തിലായിരുന്നു ചാന്‍. ചാന്‍ ബിരുദം സ്വന്തമാക്കിയതിന്റെ ആഘോഷമാണെന്നു കരുതി കാലിഫോര്‍ണിയയിലെത്തിയ അതിഥികള്‍ സുക്കര്‍ബര്‍ഗ്- ചാന്‍ ദമ്പതികളുടെ വിവാഹം ആഘോഷിച്ചുമടങ്ങി. സുക്കര്‍ബര്‍ഗിന്റെ കലാവിരുതില്‍ വിരഞ്ഞ വിവാഹമോതിരം ചാനിനെ അണിയിച്ചതോടെ ഇരുവരും ദാമ്പത്യത്തിന്റെ നീണ്ടവഴിയിലേയ്ക്കു ചുവടുവച്ചു. ഇന്ന് 90 കോടി അംഗങ്ങളുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കായി വളര്‍ന്ന ഫേസ്ബുക്ക് 11.8 ബില്യണ്‍ ഡോളര്‍(59,000 കോടി) പബ്ളിക് ഓഫറിംഗിലൂടെയുള്ള ഓഹരി വില്‍പ്പന വഴി സമാഹരിക്കുമ്പോള്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ കോടീശ്വരന്മാരുടെ മുന്‍നിലയിലെത്തിക്കുമെന്നു വിലയിരുത്തപ്പെടുന്നു. ഫോര്‍ബ്സ് മാസികയുടെ കണക്കുകള്‍ പ്രകാരം സ്വപ്രയത്നത്തിലൂടെ കോടീശ്വരനായ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് സുക്കര്‍ ബര്‍ഗ്.

മോണ്‍. കുര്യാക്കോസ് ഭരണിക്കുളങ്ങരയുടെ മെത്രാഭിഷേകവും സ്ഥാനാരോഹണവും 26, 27 തീയതികളില്‍ നടക്കും.
ഡല്‍ഹി: ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു- കാഷ്മീര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പുതുതായി രൂപീകരിച്ച ഫരീദാബാദ് രൂപതയുടെ പ്രഥമ ആര്‍ച്ച്ബിഷപ് മോണ്‍. കുര്യാക്കോസ് ഭരണിക്കുളങ്ങരയുടെ മെത്രാഭിഷേകവും സ്ഥാനാരോഹണവും 26, 27 തീയതികളില്‍ നടക്കും. ചടങ്ങുകള്‍ക്കുള്ള അന്തിമഘട്ട ഒരുക്കങ്ങള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്.

26-നു ഡല്‍ഹി വികാസ് സദനു സമീപം ത്യാഗരാജ് സ്റേഡിയത്തില്‍നടക്കുന്ന മെത്രാഭിഷേക ശുശ്രൂഷകള്‍ക്കു സീറോ മലബാര്‍ സഭാ തലവന്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യ കാര്‍മികത്വം വഹിക്കും. ഡല്‍ഹി ആര്‍ച്ച്ബിഷപ് ഡോ. വിന്‍സന്റ് എം. കൊണ്‍സാവോ, എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് ചക്യത്ത് എന്നിവര്‍ സഹകാര്‍മികരാകും

ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോറെ പെനാക്കിയോ, സീറോ മലബാര്‍, ലത്തീന്‍, സീറോ മലങ്കര റീത്തുകളില്‍ നിന്നുള്ള മെത്രാപ്പോലീത്തമാര്‍, മെത്രാന്മാര്‍, വൈദികര്‍, സന്യാസി- സന്യാസിനികള്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന നൂറുകണക്കിനു വിശ്വാസികള്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുക്കും. തുടര്‍ന്നു നടക്കുന്ന അനുമോദന സമ്മേളനത്തില്‍ കര്‍ദിനാള്‍മാര്‍, കേന്ദ്ര- സംസ്ഥാന മന്ത്രിമാര്‍, രാഷ്ട്രീയ, സാംസ്കാരിക, മത നേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

27-ന് വൈകുന്നേരം ആറിന് ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര രൂപത ആസ്ഥാനമായ ഫരീദാബാദ് ക്രിസ്തുരാജ കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ്് ആലഞ്ചേരി ഉള്‍പ്പെടെ സീറോ മലബാര്‍ സഭയിലെ ബിഷപ്പുമാര്‍ ദിവ്യബലിയില്‍ പങ്കെടുക്കും. ആഘോഷമായ ദിവ്യബലിയോടനുബന്ധിച്ച് രൂപതാ തലവനായുള്ള സ്ഥാനാരോഹണവും നടക്കും. കേരളത്തിനു പുറത്ത് സ്ഥാപിക്കപ്പെടുന്ന 16-ാമത്തെ സീറോ മലബാര്‍ സഭയുടെ രൂപതയാണ് ഫരീദാബാദ്.

ഫാ.ചെഞ്ചിക്ക് മാര്‍പാപ്പയുടെ ആദരാജ്ഞലി
ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ ഉപകാര്യദര്‍ശി ഫാദര്‍ മാസ്സിമോ ചെന്‍ചിയുടെ ആകസ്മിക നിര്യാണത്തില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി. ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ഫെര്‍നാഡോ ഫിലോണിക്കയച്ച അനുശോചന സന്ദേശത്തില്‍ സഭയുടെ പ്രേഷിത പ്രവര്‍ത്തനസംരംഭങ്ങള്‍ക്കു ഫാദര്‍ മാസ്സിമോ ചെന്‍ചി നല്‍കിയ ഉദാര സംഭാവനകള്‍ മാര്‍പാപ്പ കൃതജ്ഞതയോടെ അനുസ്മരിച്ചു. വിദേശ രാജ്യങ്ങളിലെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റൂട്ടില്‍ അംഗമായ ഫാദര്‍ മാസ്സിമോ ചെന്‍ചി ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ പ്രേഷിത പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 2001ല്‍ സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ ഉപകാര്യദര്‍ശിയായി അദ്ദേഹത്തെ നിയമിച്ചു. ഫാദര്‍ മാസ്സിമോ ചെന്‍ചിയുടെ സേവനങ്ങള്‍ക്കു കര്‍ത്താവായ ദൈവം പ്രതിഫലം നല്‍കട്ടെയെന്ന് പാപ്പ ആശംസിച്ചു. ഫാദര്‍ മാസ്സിമോ ചെന്‍ചിയുടെ കുടുംബാംഗങ്ങളോടും ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘാംഗങ്ങളോടും പാപ്പ അനുശോചനം അറിയിച്ചു. അവര്‍ക്ക് മാര്‍പാപ്പ തന്‍റെ അപ്പസ്തോലികാശീര്‍വാദവുമേകി.

മെയ് 11ാം തിയതി വെള്ളിയാഴ്ച അന്തരിച്ച ഫാദര്‍ മാസ്സിമോ ചെന്‍ചിയുടെ അന്തിമോപചാര ചടങ്ങുകള്‍ പതിനാലാം തിയതി തിങ്കളാഴ്ച രാവിലെ കര്‍ദിനാള്‍ ഫിലോണിയുടെ മുഖ്യകാര്‍മ്മീകത്വത്തില്‍ റോമിലെ റെജിന പാച്ചിസ് ഇടവക ദേവാലയത്തില്‍ നടന്നു.

ചങ്ങനാശേരി അതിരൂപത ശതോത്തര രജതജൂബിലിക്കു ധന്യമായ സമാപനം.;
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത ശതോത്തര രജതജൂബിലിക്കു ധന്യമായ സമാപനം. വിശുദ്ധിയിലും വിജ്ഞാനത്തിലും സഭയെ നയിച്ച ഇടയന്‍മാരുടെ പുണ്യപാദസ്പര്‍ശമേറ്റ സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ ഇന്നലെ നടന്ന സമ്മേളനം സീറോ മലബാര്‍ സഭയ്ക്കും ചങ്ങനാശേരി അതിരൂപതയ്ക്കും അവിസ്മരണീയമായി.

ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ രാവിലെ നടന്ന സമൂഹബലിയില്‍ മാര്‍ ജോര്‍ജ് കോച്ചേരി, ബിഷപ് ഡോ. അലക്സ് കാളിയാനില്‍, മാര്‍ സൈമണ്‍ സ്റ്റോക് പാലാത്ര, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, തക്കല രൂപതാ അഡ്മിനിസ്ട്രേറ്റര്‍ ഫാ. ഫിലിപ്പ് കൊടിയന്തറ എന്നിവരും അതിരൂപതയിലെ വൈദികരും സഹകാര്‍മികരായി. ജോ ഷ്വാ മാര്‍ ഇഗ്നാത്തിയോസ് വിശുദ്ധ കുര്‍ബാന മധ്യേ സന്ദേശം നല്‍കി.

പൊതുസമ്മേളനത്തില്‍ വത്തിക്കാന്‍ പ്രതിനിധി കര്‍ദിനാള്‍ മാനുവല്‍ മൊന്തെയ്രോ ദെ കാസ്ട്രോ മുഖ്യാതിഥിയായിരുന്നു. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം നിര്‍വഹിച്ചു.

ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അനുഗ്രഹ പ്രഭാഷണം നടത്തി. മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോസഫ് പവ്വത്തില്‍, മന്ത്രിമാരായ കെ.എം. മാണി, കെ.സി. ജോസഫ്, ആര്‍ച്ച്ബിഷപ് ഡോ.എം. സൂസപാക്യം, തോമസ് മാര്‍ തിമോത്തിയോസ്, കുര്യാക്കോസ് മാര്‍ സേവേറിയോസ്, മാര്‍ ജോസഫ് പണ്ടാരശേരില്‍, റവ. തോമസ് കെ. ഉമ്മന്‍, പ്രജ്ഞാനാനന്ദ തീര്‍ഥപാദസ്വാമി, ഇമാം മുഹമ്മദ് അമീന്‍ അല്‍ഹസനി, കൊടിക്കുന്നില്‍ സുരേഷ് എംപി, സി.എഫ്. തോമസ് എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സ്മിത ജയകുമാര്‍, പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി തോമസ് സെബാസ്റ്റ്യന്‍ വൈപ്പിശേരി, യുവദീപ്തി-കെസിവൈഎം ഡെപ്യൂട്ടി പ്രസിഡന്റ് ടീന കെ. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

ജൂബിലി സ്മാരക ഭവന നിര്‍മാണ ആല്‍ബം മന്ത്രി കെ.എം. മാണി വികാരി ജനറാള്‍ മോണ്‍. ജോസഫ് കുറിഞ്ഞിപ്പറമ്പിലിനു നല്‍കി പ്രകാശനം ചെയ്തു. കര്‍ദിനാള്‍ മൊന്തെയ്രോ ദെ കാസ്ട്രോയ്ക്ക് അതിരൂപതയുടെ ഉപഹാ രം മാര്‍ ജോസഫ് പെരുന്തോട്ടം സമ്മാനിച്ചു.

ജൂബിലി സ്മാരകമായി ചങ്ങനാശേരി അതിരൂപതയ്ക്ക് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കൊടുത്തയച്ച ഉപഹാരം മാര്‍ ജോസഫ് പെരുന്തോട്ടത്തിനു കര്‍ദിനാള്‍ കാസ്ട്രോ സമ്മാനിച്ചു. പൌരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന മാര്‍ ജോസഫ് പവ്വത്തിലി നും മാര്‍പാപ്പയുടെ സമ്മാനം കര്‍ദിനാള്‍ നല്‍കി.

വിവിധ മേഖലകളില്‍ മികവു പുലര്‍ത്തിയ ഡോ. പി.എസ്. ജോണ്‍, ഡോ. എന്‍. രാധാകൃഷ്ണന്‍, ജോസ് ആലഞ്ചേരി എന്നിവര്‍ക്ക് അതിരൂപതാ എക്സലന്‍സ് അവാര്‍ഡുകള്‍ മന്ത്രി കെ.സി. ജോസഫ് സമ്മാനിച്ചു.

സഭാസേവനത്തില്‍ സമര്‍പ്പിത സേവനം നല്‍കിയ അതിരൂപതയിലെ പ്രമുഖരെ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ആദരിച്ചു. വികാരിജനറാള്‍ മോണ്‍. ജോസഫ് കുറിഞ്ഞിപ്പറമ്പില്‍, മെത്രാപ്പോലീത്തന്‍ പള്ളി വികാരി ഫാ. തോമസ് തുമ്പയില്‍, പിആര്‍ഒ ഡോ. പി.സി. അനിയന്‍കുഞ്ഞ് എന്നിവര്‍ പ്രസംഗിച്ചു.